കളമശേരി: എ.ഐ.വൈ.എഫ് ഏലൂർ മേഖലാ കമ്മിറ്റി പാതാളം ഹൈസ്കൂൾ ഫ്ലഡ് ലൈറ്റ് ഗ്രൗണ്ടിൽ നടത്തുന്ന ടി.ജെ. വർഗീസ് മെമ്മോറിയൽ എവറോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള ഫ്ലഡ് ലൈറ്റ് ഫുട്ബാൾ ടൂർണമെന്റ് എം.ടി. നിക്സൺ ഉദ്ഘാടനം ചെയ്തു.റോണിഷ് ആന്റണി അദ്ധ്യക്ഷത വഹിച്ചു. ടി.ആർ. സിനിരാജ് , കെ.ആർ. റെനിഷ്, ടി.എം. ഷെനിൻ, പി.എ. ഹരിദാസ്, പി.എസ്. സെൻ, പി.എ. രാജീവ്‌, അജിത് കുമാർ, സുനിത സിനിരാജ്, അർജുൻ രവി, ഷെബിൻ മോഹൻ തുടങ്ങിയവർ സംസാരിച്ചു.