benny-behna-v
അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിൽ ഒന്നാം സമ്മാനം നേടിയ കറുകുറ്റി പഞ്ചായത്ത് പ്രസിഡൻ്റ് ലതിക ശശികുമാറിന് ബെന്നി ബഹനാൻ എം.പി.ട്രോഫി സമ്മാനിക്കുന്നു.

അങ്കമാലി: അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിൽ കറുകുറ്റി പഞ്ചായത്ത് 165 പോയന്റോടെ ഒന്നാമതെത്തി. രണ്ടാം സ്ഥാനം അയ്യമ്പുഴ ഗ്രാമപഞ്ചായത്ത് കരസ്ഥമാക്കി. സമാപന സമ്മേളനം ബെന്നി ബെഹനാൻ എം.പി ഉദ്ഘാടനം ചെയ്തു. കറുകുറ്റി പഞ്ചായത്ത് പ്രസിഡന്റ് ലതിക ശശികുമാർ ട്രോഫി ഏറ്റുവാങ്ങി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേരി ദേവസിക്കുട്ടി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ജോർജ് മൂഞ്ഞേലി, സ്ഥിരംസമിതി അദ്ധ്യക്ഷൻമാരായ ഷിജി ജോയി, മനോജ് മുല്ലശേരി, സരിത സുനിൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈജോ പറമ്പി, ബിജു കാവുങ്ങ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സീലിയ വിന്നി, സിജോ ചൊവ്വരാൻ, അഭിജിത്ത്, പഞ്ചായത്തംഗം കെ.പി. അയ്യപ്പൻ എന്നിവർ സംസാരിച്ചു.