പറവൂർ: പറവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ മയക്കുമരുന്നിനെതിരെ ചേന്ദമംഗലം പാലിയം സ്കൂൾ ഗ്രൗണ്ടിൽ ഫുട്ബാൾ ലഹരി ഗോൾ ചലഞ്ച് നടത്തി. പ്രസിഡന്റ് സിംന സന്തോഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.എസ്. സനീഷ്, ചേന്ദമംഗലം പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഉണ്ണിക്കൃഷ്ണൻ, വൈസ് പ്രസിഡന്റ് ബെന്നി ജോസഫ്, പി.വി. മണി, നിതാ സ്റ്റാലിൻ തുടങ്ങിയവർ പങ്കെടുത്തു.