അങ്കമാലി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര നൂറ് ദിവസം പിന്നിടുമ്പോൾ യൂത്ത് കോൺഗ്രസ് അങ്കമാലി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 100 ദീപങ്ങൾ തെളിച്ച് ഐക്യദാർഢ്യം പ്രകടിപ്പിച്ചു. പ്രസിഡന്റ് ആന്റണി തോമസ് അധ്യക്ഷത വഹിച്ച ചടങ്ങ് സംസ്ഥാന സെക്രട്ടറി ഡോ. ജിന്റോ ജോൺ ഉദ്ഘാടനം ചെയ്തു. റോജി എം. ജോൺ എം.എൽ.എ സംസാരിച്ചു. സംസ്ഥാന സോഷ്യൽ മീഡിയ കോ ഓർഡിനേറ്റർ റിജോ മാളിയേക്കൽ, ജില്ലാ സെക്രട്ടറിമാരായ എൽദോ ജോൺ, കളങ്ങര ഉണ്ണിക്കൃഷ്ണൻ, നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് അഖിൽ ഡേവിസ്, മണ്ഡലം പ്രസിഡന്റുമാരായ ജോമോൻ ഓലിയാപുറം, റോയ്‌സൺ വർഗീസ്, ജോബിൻ ജോസ്, സുനിൽ പൈനാടത്ത്, പ്രിൻസ് പോൾ, വിചാർ വിഭാഗ് ബ്ലോക്ക് പ്രസിഡന്റ് ജോബിൻ ജോർജ്, ബ്ലോക്ക് ഭാരവാഹികളായ കെ.ഡി.ആന്റിഷ്, പ്രദീപ് ജോസ്, ആൽബിൻ കാലടി, ഡോൺ പടുവൻ, ഡെയ്മിസ് വാഴക്കാല, ബേസിൽ പോൾ, ടിനു മോബിൻസ്, ജോമോൻ ജോർജ്, ഭാരത് മാതാ കോളേജ് ചെയർമാൻ ആൽബിൻ പോൾ എന്നിവർ നേതൃത്വം നൽകി.