അങ്കമാലി: നഗരസഭയിൽ അജൈവമാലിന്യം ശേഖരിച്ച് സംസ്‌കരിക്കുന്നതിന് നടപ്പാക്കുന്ന സ്മാർട്ട് ഗാർബേജ് ആപ്പിന്റെയും ക്യൂ.ആർ കോഡ് പതിക്കലിന്റെയും പ്രവർത്തനം വിലയിരുത്തലും ഹരിത കർമ്മസേനാംഗങ്ങൾക്ക് യൂണിഫോം വിതരണവും നടത്തി. നഗരസഭാ ചെയർമാൻ റെജി മാത്യു ഹരിതകർമ്മ സേനാംഗങ്ങൾക്ക് യൂണിഫോം വിതരണം ചെയ്തു. യോഗത്തിൽ
നഗരസഭാ വൈസ് ചെയർപേഴ്‌സൺ റീത്ത പോൾ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അംഗങ്ങളായ ബാസ്റ്റിൻ ഡി. പാറയ്ക്കൽ, പോളി, റോസിലി തോമസ്, കൗൺസിലർമാരായ ഷൈനി മാർട്ടിൻ, ജിത ഷിജോയ്, സിനി, ജെസ്മി ജിജോ, നഗരസഭാ സെക്രട്ടറി എം എസ്. ശ്രീരാഗ് , ഹെൽത്ത് സൂപ്പർവൈസർ എം.എൻ. നൗഷാദ്, പ്ലാനറ്റ് എർത്ത് കോ ഓർഡിനേറ്റർ മുജീബ്, കെൽട്രോൺ കോ ഓർഡിനേറ്റർ മുഹമ്മദ് ഹുനൈദ്, എൻ.യു.എൽ.എം സിറ്റി മാനേജർ ലിപ്‌സൺ. കില ഫാക്കൽറ്റി പി.ശശി ഹെൽത്ത് വിഭാഗം ഉദ്യോഗസ്ഥർ, ഹരിത കർമ്മ സേനാംഗങ്ങൾ എന്നിവർ പങ്കെടുത്തു.