പറവൂർ: ഹിന്ദുഐക്യവേദി വടക്കേക്കര പ്രവർത്തക കുടുംബസംഗമം ഇന്ന് മാല്യങ്കര എസ്.എൻ.വി.എസ് ഹാളിൽ നടക്കും. രാവിലെ ഒമ്പതിന് നടി ഊർമിള ഉണ്ണി ഉദ്ഘാടനം ചെയ്യും. കെ.എസ്. ശശിധരൻ അദ്ധ്യക്ഷത വഹിക്കും. ഗാനരചയിതാവ് ഐ.എസ്. കുണ്ടൂർ,​ ടി.ബി. ബിനോയ്, ശ്രീദേവി സനോജ്, എ.സി. പ്രസാദ്, വി.ബി. മഹേഷ്, സരസ ബൈജു എന്നിവർ സംസാരിക്കും. പത്തര മുതൽ വിവിധ കായിക മത്സരങ്ങൾ നടക്കും. വൈകിട്ട് അഞ്ചിന് അനുമോദന സമ്മേളനം ഹിന്ദുഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി ഉദ്ഘാടനം ചെയ്യും. പി.ആർ. സുബ്രഹ്മണ്യൻ അദ്ധ്യക്ഷത വഹിക്കും. വടക്കേക്കര പൊലീസ് ഇൻസ്പെക്ടർ വി.സി. സൂരജ്, അസി. ഇൻസ്പെക്ടർ അബ്ദു റസാഖ് എന്നിവർ ലഹരിവിരുദ്ധ സന്ദേശം നൽകും. ബിനീഷ് മാല്യങ്കര, ജ്യോതി ബ്രഹ്മദത്തൻ തുടങ്ങിയവർ സംസാരിക്കും. ആറിന് ലഹരിക്കെതിരെ ദീപപ്രോജ്ജ്വലനവും പ്രതിജ്ഞയും നടക്കും. ഏഴിന് മോക്ഷ ദി ഫ്യൂഷൻ എക്സ്‌പ്രസ് പ്രോഗ്രാം നടക്കും.