bank

പറവൂർ: സഹകരണ ബാങ്കുകളിലെ പൊതുയോഗങ്ങളിൽ പങ്കെടുക്കുന്ന അംഗങ്ങൾക്ക് സിറ്റിംഗ് ഫീസ് പണമായി നൽകുന്നത് സഹകരണ വകുപ്പ് തടഞ്ഞു. ഇതു സംബന്ധിച്ച് സഹകരണ സംഘം ജില്ലാ ജോയിന്റ് രജിസ്ട്രാറുടെ (ജനറൽ) സർക്കുലർ പുറത്തിറങ്ങി. പൊതുയോഗത്തിന് എത്തുന്നവർക്ക് ഭക്ഷണപ്പൊതികൾ നൽകാം. പണം നൽകുന്നത് സംബന്ധിച്ച് നിരവധി പരാതികൾ സഹകരണ വകുപ്പിന് ലഭിച്ചിരുന്നു. ഇതിനാലാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയതെന്ന് സഹകരണ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ലാഭത്തിൽ പ്രവർത്തിക്കുന്ന സംഘങ്ങൾ 100 രൂപയ്ക്കും നഷ്ടത്തിലുള്ളവ 60 രൂപയ്ക്കുമുള്ള ഭക്ഷണപ്പൊതികളാണ് നൽകേണ്ടതെന്നും ഉത്തരവിൽ പറയുന്നു. ഉത്തരവിന് വിരുദ്ധമായി ഏതെങ്കിലും സംഘം പ്രവർത്തിച്ചാൽ ഉത്തരവാദിത്വം ഭരണസമിതിക്കാണെന്നും സർക്കുലർ ചൂണ്ടിക്കാട്ടുന്നു.