
കൊച്ചി: ഇന്ത്യൻ സൊസൈറ്റി ഫോർ ട്രെയിനിംഗ് ആൻഡ് ഡെവലപ്‌മെന്റും (ഐ.എസ്.ടി.ഡി ) കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ ഡി.ഡി.യു കൗശൽ കേന്ദ്രയും സംയുക്തമായി സംഘടിപ്പിച്ച ഇന്റർനാഷണൽ ലേണേഴ്‌സ് സമ്മിറ്റ്(ഐ .എൽ.എസ് 22) സമാപിച്ചു. പ്രൊഫ. സജി ഗോപിനാഥ്, നരേഷ്‌കുമാർ പിണിസ്റ്റി, എ. ജനാർദ്ദൻ സന്താനം, ഡോ. ആർ. കാർത്തികേയൻ, അനിത ചൗഹാൻ, എ. ബാലകൃഷ്ണൻ, ലക്ഷ്മി മേനോൻ, ഡോ. മനു മെൽവിൻ ജോയ്, പ്രൊഫ. രേണുമോൾ, തുടങ്ങിയവർ പങ്കെടുത്തു. സമാപനചടങ്ങിൽ കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിട്ടി ചെയർമാൻ പി.എച്ച്. കുര്യൻ മുഖ്യാതിഥിയായി.