തൃപ്പൂണിത്തുറ: വൈദ്യുതി ബോർഡിലെ ആശ്രിത നിയമനം ഉടൻ നടപ്പിലാക്കണമെന്ന് കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ (ഐ.എൻ.ടി.യു.സി) ആവശ്യപ്പെട്ടു. സമ്മേളനം കെ. ബാബു എം.എൽ.എ. ഉദ്ഘാടനം ചെയ്തു.

ജീവനക്കാർക്ക് അവകാശപ്പെട്ട ഡി.എ ഗഡു, ലീവ് സറണ്ടർ എന്നിവ ഉടൻ നൽകണമെന്ന് യോഗം ആവശ്യപ്പെട്ടു. നിയമപരമായി പൈസ അടയ്ക്കാത്തതും ഡെഡ് കേബിളുകളും മൂലം പോസ്റ്റുകളിൽ കയറാൻ ജീവനക്കാർക്ക് സാധിക്കാത്ത സാഹചര്യമാണെന്ന് യോഗം കുറ്റപ്പെടുത്തി.

സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് സിബിക്കുട്ടി ഫ്രാൻസിസ്,​ സി.ബി. കലേഷ് കുമാർ, വി.ജി. സെബാസ്റ്റ്യൻ, യൂസഫ്, തോമസ് കുരിശുവീട്ടിൽ, സോണി എന്നിവർ സംസാരിച്ചു. ഭാരവാഹികളായി പി.പി. കുസുംകുമാർ (ഡിവിഷൻ പ്രസിഡൻറ്), ടി.എസ്. ധനേഷ് (വർക്കിംഗ് പ്രസിഡന്റ്), എൻ.കെ. ദിലീപ് (സെക്രട്ടറി), ജയൻ കെ. പൗലോസ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.