1
ഫോർട്ട് കൊച്ചിയിൽ ഒരുങ്ങുന്ന കൂറ്റൻ ക്രിസ്മസ് ട്രീ

ഫോർട്ടുകൊച്ചി: ക്രിസ്തുമസ് - പുതുവത്സരത്തോടനുബന്ധിച്ച് ഫോർട്ടുകൊച്ചി വെളിയിൽ 8 ലക്ഷം രൂപ ചെലവിൽ കൂറ്റൻ ക്രിസ്മസ് ട്രീ ഒരുങ്ങുന്നു. നൂറോളം വരുന്ന ചെറുപ്പക്കാരുടെ കൂട്ടായ്മയായ നൈറ്റ്സ് യുണൈറ്റഡ് എന്ന സംഘടനയാണ് ട്രീ ഒരുക്കുന്നത്.

1500 സീരിയൽ ലൈറ്റുകൾ, 500 നക്ഷത്രങ്ങൾ, തൃശൂർ അയൽക്കൂട്ടം തയ്യാറാക്കുന്ന 300 ബെല്ലുകൾ, 5 അടി ഉയരമുള്ള 25 സാന്റോകൾ, 100 ബോളുകൾ തുടങ്ങി നിരവധി വസ്തുക്കളാണ് ട്രീയിൽ ഒരുങ്ങുന്നത്. 3 മൂന്ന് മാസം മുൻപേ ക്രിസ്മസ് ട്രീയുടെ പണിപ്പുരയിലാണ് യുവാക്കൾ. നാട്ടുകാരും യുവാക്കളുടെ കൂട്ടായ്മയെ സഹായിക്കുന്നു. 25 ന് രാത്രി ഏഴ് മണിക്ക് ക്രിസ്മസ് ട്രീ മിഴി തുറക്കും. കൊച്ചി ബിഷപ്പ് ഡോ.ജോസഫ് കരിയിൽ ഉദ്ഘാടനം നിർവഹിക്കും. കെ.ജെ. മാക്സി എം.എൽ.എ മുഖ്യാതിഥിയാകും. ഭാരവാഹികളായ പി.എസ്.സനോജ്, ടി.ആർ.സ്വരാജ്, എം.ഇ. ഗ്ലിന്റൺ എന്നിവർ നേതൃത്വം നൽകും. പുതുവർഷ ആഘോഷം കഴിയുന്ന ജനുവരി രണ്ട് പുലർച്ചെ വരെ ക്രിസ്മസ് ട്രീ മിഴി തുറന്നിരിക്കും.