ചോറ്റാനിക്കര: ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത്, പ്രാഥമികാരോഗ്യകേന്ദ്ര്യം എന്നിവയുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ അതിദരിദ്രരുടെ ലിസ്റ്റിൽ ഉൾപ്പെട്ട കുടുബങ്ങൾക്കും വയോജനങ്ങൾക്കുമായി ഇന്ന് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും. ക്യാമ്പ് എരുവേലി കമ്മ്യൂണിറ്റി ഹാളിൽ രാവിലെ 10ന് പ്രസിഡന്റ് എം.ആർ. രാജേഷ് ഉദ്ഘാടനം ചെയ്യും. രാവിലെ 10 മണി മുതല്‍ 2 മണി വരെയുള്ള മെഡിക്കൽ ക്യാമ്പിൽ അലോപ്പതി, ഹോമിയോ, ആയുർവ്വേദം എന്നീ ആരോഗ്യ മേഖലയിലെ ഡോക്ടർമാരുടെ സേവനം ഉണ്ടായിരിക്കും.