കൊച്ചി: മത്സ്യഫെഡിന്റെ ഔട്ട് ബോർഡ് മോട്ടോർ സർവീസ് സെന്ററുകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിലേക്കായി വൈപ്പിനിലുള്ള ഒ.ബി.എം സർവീസ് സെന്ററിലേക്ക് ഐ.ടി.ഐ ഫിറ്റർ, മെഷിനിസ്റ്റ് (വി.എച്ച്.എസ്. ഇ അഭിലഷണീയം) യോഗ്യതയുള്ളതും മത്സ്യത്തൊഴിലാളി കുടുംബത്തിൽ നിന്നുമുള്ള യുവാക്കളെ പ്രതിമാസം 7500 രൂപ സ്റ്റൈപ്പന്റ് നൽകി ആറ് മാസ കാലയളവിലേക്ക് ട്രെയിനിയായി നിയമിക്കുന്നു. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികളുടെ വാക്ക് ഇൻ ഇന്റർവ്യൂ 23ന് രാവിലെ പത്തിന് മത്സ്യഫെഡ് എറണാകുളം ജില്ലാ ഓഫീസിൽ നടക്കും. വിവരങ്ങൾക്ക് : 9526041271