പറവൂർ: ചേന്ദമംഗലം ഗ്രാമപഞ്ചായത്തിലെ വിദ്യാർത്ഥികളിൽ ഉന്നത വിജയം നേടിയവരെ ആദരിക്കുന്നതിന് പഞ്ചായത്ത് സംഘടിപ്പിക്കുന്ന പ്രതിഭാ സംഗമം നാളെ വൈകിട്ട് നാലിന് കമ്മ്യൂണിറ്റി ഹാളിൽ നടക്കും. ഉദ്ഘാടനവും പുരസ്കാരം സമർപ്പണവും റവന്യു മന്ത്രി കെ. രാജൻ നിർവഹിക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അദ്ധ്യക്ഷത വഹിക്കും. എം.പി.ഐ ചെയർപേഴ്സൺ കമലാ സദാനന്ദൻ,​ സിംന സന്തോഷ്, ദിവ്യ ഉണ്ണിക്കൃഷ്ണൻ, എ.എസ്. അനിൽകുമാർ, ഷാരോൺ പനയ്ക്കൽ, കെ.എസ്. സനീഷ്, ബെന്നി ജോസഫ്, പി.വി. മണി, ശ്രീദേവി സുരേഷ്, റീന റാഫേൽ തുടങ്ങിയവർ സംസാരിക്കും.