filim

കൊച്ചി: ഐ.വി. ശശി അനുസ്മരണത്തിന്റെ ഭാഗമായി മാക്ടയും എഫ്.സി.സി 1983 കൊച്ചിയും സംയുക്തമായി 'മെഡിമിക്‌സ് ഉത്സവം 2022' ഏകദിന ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നു. 22ന് രാവിലെ 9ന് സെന്റർ സ്‌ക്വയർ മാളിൽ സിനിപോളിസ് തിയേറ്ററിലാണ് ചലച്ചിത്രോത്സവം. തിരഞ്ഞെടുക്കപ്പെട്ട അഞ്ച് ഐ.വി.ശശി സിനിമകളാണ് മേളയിൽ പ്രദർശിപ്പിക്കുക. ഐ.വി.ശശി സിനിമകളിലെ പാട്ടുകളെക്കുറിച്ചുള്ള സെമിനാർ, സിനിമകളുടെ സമകാലീന പ്രസക്തിയെക്കുറിച്ചുള്ള സിംപോസിയം തുടങ്ങിയവ മേളയുടെ ഭാഗമായി നടക്കും. വൈകിട്ട് 4.30ന് നടക്കുന്ന അനുസ്മരണ സമ്മേളനം മേയർ എം. അനിൽകുമാർ ഉദ്ഘാടനം ചെയ്യും. ശ്രീകുമാരൻ തമ്പി, മെക്കാർട്ടിൻ എന്നിവർ പങ്കെടുക്കും.