
കൊച്ചി: ഡിഫറന്റലി ഏബിൾഡ് പേഴ്സൺസ് വെൽഫെയർ ഫെഡറേഷന്റെ നേതൃത്വത്തിൽ 21 ന് രാവിലെ 10 ന് സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തും. കളക്ടറേറ്റുകളിലേക്കും മാർച്ച് ഉണ്ടാകും. അവകാശ പത്രികയും സംഘടന സമർപ്പിക്കും. ഭിന്നശേഷിക്കാർക്ക് അവകാശങ്ങളും സേവനങ്ങളും ലഭ്യമാക്കുന്നതിന് കുടുംബ വാർഷിക വരുമാനം ഒഴിവാക്കി വ്യക്തിഗത വരുമാനം പരിഗണിക്കുക എന്നിവയടക്കമുള്ള ആവശ്യങ്ങളാണ് സംഘടന ഉന്നിയിക്കുന്നതെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് കെ.കെ. സുരേഷ് , ജനറൽ സെക്രട്ടറി ഗിരീഷ് കീർത്തി, കെ.എസ്. സദാശിവൻ, സജിത്ത് ചന്ദ്രൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.