കൊച്ചി: ജില്ലയിലെ പാലിയേറ്റിവ് കെയർ രോഗികളെ സഹായിക്കാൻ കേക്ക് ചാലഞ്ചുമായി യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി. കേക്ക് ചാലഞ്ചിന്റെ ഭാഗമായുള്ള കേക്ക് വണ്ടി ഹൈബി ഈഡൻ എം.പി ഫ്ളാഗ് ഓഫ് ചെയ്തു. പതിനാല് നിയോജകമണ്ഡലങ്ങളിലും കേക്ക് വണ്ടി എത്തും. യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ 'ഹൃദയം പാലിയേറ്റിവ് കെയർ പദ്ധതി' യുടെ ഭാഗമായാണ് കേക്ക് ചലഞ്ച് പ്രഖ്യാപിച്ചിരിക്കുന്നത്.

14000 കേക്കുകൾ വിൽക്കാനാണ് ലക്ഷ്യമിടുന്നതെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ടിറ്റോ ആന്റണി പറഞ്ഞു. ജില്ല പ്രസിഡന്റ് ടിറ്റോ ആന്റണി അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, റോജി എം. ജോൺ എം.എൽ.എ, കെ.പി.സി.സി ജനറൽ സെക്രട്ടറി അബ്ദുൽ മുത്തലിബ്, ഡി.സി.സി ഭാരവാഹികളായ പി. ബി സുനീർ, ജോസഫ് ആന്റണി യൂത്ത് കോൺഗ്രസ് ജില്ലാ ഭാരവാഹികളായ അഷ്‌കർ പനയ്യപ്പിള്ളിൽ, ഷാൻ മുഹമ്മദ്, എ.എ അബ്ദുൾ റഷീദ് തുടങ്ങിയവർ പങ്കെടുത്തു.