ചോറ്റാനിക്കര : കൊലപാതകശ്രമക്കേസിൽ ഒളിവിൽക്കഴിഞ്ഞ പ്രതി അറസ്റ്റിൽ. പത്തനംതിട്ട കോന്നി സ്വദേശി ഷിഹാബുദ്ദീനെയാണ് (38) ചോറ്റാനിക്കര പോലീസ് അറസ്റ്റ് ചെയ്തത്. 2014ൽ ചോറ്റാനിക്കര പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കൊലപാതകശ്രമക്കേസിലെ പ്രതിയാണ്. ജാമ്യം എടുത്തശേഷം വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. ചോറ്റാനിക്കര ഇൻസ്‌പെക്ടർ കെ.പി.ജയപ്രസാദിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. എസ്.ഐ എ.എൻ.സാജു, സീനിയർ സി.പി.ഒ യോഹന്നാൻ, സി.പി.ഒ സ്വരുൺ പി.സോമൻ എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.