പെരുമ്പാവൂർ: പെരുമ്പാവൂരിൽ നടക്കുന്ന ജില്ലാ ക്ഷീര സംഗമത്തിന് മുന്നോടിയായി ക്ഷീര കർഷകരുടെ വിളംബരജാഥ സംഘടിപ്പിച്ചു. വാദ്യമേളങ്ങളുടെയും വിവിധ കലാരൂപങ്ങളുടെയും അകമ്പടിയോടെ നടന്ന വിളംബരജാഥ മിൽമ മേഖലാ യൂണിയൻ ചെയർമാൻ എം.ടി.ജയൻ ഫ്ലാഗ് ഓഫ് ചെയ്തു. നഗരസഭാ ചെയർമാൻ ടി.എം.സക്കീർ ഹുസൈൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസിൽ പോൾ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ മനോജ് മൂത്തേടൻ, ശാരദ മോഹൻ, ഷൈമി വർഗീസ്, ജനപ്രതിനിധികളായ പി.പി.അവറാച്ചൻ, മോളി തോമസ്, സി.ജെ. ബാബു, നാരായണൻ നായർ, ഷോജ റോയി, ലതാഞ്ജലി മുരുകൻ, പി.എസ്. നജീബ്, എൻ.സി.തോമസ്, ക്ഷീര വികസന വകുപ്പ് ഉദ്യോഗസ്ഥരായ ട്രീസ തോമസ്, നിഷ വി. ഷറീഫ്, പ്രിയ ജോസഫ്, എം.എം.റഫീന ബീവി എന്നിവർ നേതൃത്വം നൽകി.