തൃക്കാക്കര: പൊതുസമൂഹത്തിൽ ശാസ്ത്രബോധവും യുക്തിചിന്തയും ഉണർത്തി അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച തൃക്കാക്കര മേഖലാ വിളംബര ജാഥ കാക്കനാട് തെങ്ങോടിൽ കണയന്നൂർ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡി.ആർ. രാജേഷ് ഉദ്ഘാടനം ചെയ്തു. ജാഥാ ക്യാപ്ടൻ അഡ്വ. എ.എൻ. സന്തോഷിന് തൃക്കാക്കര നഗരസഭാ അദ്ധ്യക്ഷ അജിതാ തങ്കപ്പൻ പതാക കൈമാറി.
കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന ജനചേതനയാത്രയുടെ പ്രചാരണാർത്ഥമാണ് മേഖലാ വിളംബര ജാഥ സംഘടിപ്പിച്ചിരിക്കുന്നത്.
കാക്കനാട് ഗവൺമെന്റ് പ്രസ് എംപ്ലോയീസ് ലൈബ്രറി ,തുതിയൂർ ജനകീയ ഗ്രന്ഥശാല,ആലിൻചുവട് ജനകീയ വായനശാല,അഞ്ചുമന പ്രതിഭാ വായനശാല,ചങ്ങമ്പുഴ സ്മാരക വായനശാല പോണേക്കര,എളമക്കര അക്ഷര ലൈബ്രറി യുവകലാതരംഗ് എന്നിവിടങ്ങളിൽ ജാഥയ്ക്ക് സ്വീകരണം നൽകി.
സമാപന സമ്മേളനം മുളന്തുരുത്തി സയൻസ് ഗ്രാമം ഡയറക്ടർ പി.എ. തങ്കച്ചൻ ഉദ്ഘാടനം ചെയ്തു. കെ.ടി എൽദോ ,കെ.രവി കുട്ടൻ,പി.കെ ദിനേശ്, കെ.എസ് രാജീവ്,നഗരസഭാ സ്ഥിരം സമിതി അദ്ധ്യക്ഷ സ്മിതാ സണ്ണി,നഗരസഭാ കൗൺസിലർമാരായ അബ്ദു ഷാന, അനിതാ ജയചന്ദ്രൻ ,പി.ഗോപാലകൃഷ്ണൻ ,പി.എം ബാലകൃഷ്ണൻ ,അഡ്വ.എൻ ശശി എന്നിവർ സംസാരിച്ചു.