തൃപ്പൂണിത്തുറ: തണ്ണീർപ്പന്തൽ റെസിഡന്റ്സ് അസോസിയേഷന്റെ 9-ാമത് വാർഷികവും കുടുംബ സംഗമവും പ്രസിഡന്റ് കുസുമ കുമാരിയുടെ അദ്ധ്യക്ഷതയിൽ നടന്നു. ടൂവീലറിൽ ഭാരതപര്യടനം നടത്തിയ റോഷൻ ഷാജിയെയും സംഗീതത്തിൽ എം.ഫിൽ നേടിയ അനിത ഭാസിയെയും ചടങ്ങിൽ ആദരിച്ചു.
കെ.എസ്. ബാബു കാവുങ്കര (പ്രസിഡന്റ്), ടി.കെ. സുരേഷ് കുമാർ (സെക്രട്ടറി), വി.പി. സതീഷ് (വൈസ് പ്രസിന്റ്), ഷാജി കറുത്തേടത്ത് (ഖജാൻജി), രാജേഷ് കണ്ണോത്ത് (ജോ. സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.