selvi

കളമശേരി: ആക്രി സാധനങ്ങൾ ശേഖരിക്കാനെന്ന വ്യാജേന വീട്ടിലെത്തി മോഷണത്തിന് ശ്രമിച്ച തമിഴ്നാട് സ്വദേശിയായ യുവതി പിടിയിൽ. തിരുനെൽവേലി തങ്ക മുത്തുവിന്റെ ഭാര്യ സെൽവി എന്ന ശെവനാത്താളാണ് പിടിയിലായത്.

വട്ടേക്കുന്നം മുട്ടാർ ജംഗ്ഷനു സമീപത്തെ വീട്ടിലായിരുന്നു മോഷണശ്രമം. അടുക്കള വാതിൽ വഴി അകത്തു കയറി അലമാര തുറന്ന് മോഷ്ടിക്കാനാണ് യുവതി ശ്രമിച്ചത്. വീട്ടുകാർ കണ്ടതിനെ തുടർന്ന് ഓടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പിടിക്കപ്പെടുകയായിരുന്നു. ചാലക്കുടി, കോഴിക്കോട് പൊലീസ് സ്റ്റേഷനുകളിലും ഇവരുടെ പേരിൽ മോഷണക്കേസുള്ളതായി പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.