
ഫോർട്ടുകൊച്ചി: നൂറിലേറെ കുട്ടികളെത്തുന്ന ഫോർട്ടുകൊച്ചി ചിൽഡ്രൻസ് പാർക്ക് തകർന്നുതരിപ്പണമായിട്ടും അധികൃതർക്ക് കണ്ടമട്ടില്ല. പാർക്കിലെ ഉപകരണങ്ങളെല്ലാം നശിച്ചു. ഇവയിൽ കുട്ടികൾ കയറി അപകടങ്ങളുണ്ടാവുന്നതും പതിവായി. ക്രിസ്‌മസ് അവധിക്കാലം പടിവാതിലിൽ നിൽക്കേ പാർക്ക് ഉടൻ നവീകരിക്കണമെന്ന് പൊതുപ്രവർത്തകരായ എ.ജലാൽ, കെ.എ. മുജീബ് റഹ്മാൻ എന്നിവർ ആവശ്യപ്പെട്ടു.