
കൊച്ചി: എസ്.എൻ.ഡി.പി യോഗം കൊച്ചി യൂണിയന്റെ നേതൃത്വത്തിൽ നടത്തിവരുന്ന 41-ാമത് വിവാഹപൂർവ കൗൺസലിംഗ് ക്ലാസ് പള്ളുരുത്തി ശ്രീഭവാനിശ്വാര കല്യാണമണ്ഡപത്തിൽ പൊലീസ് സബ് ഇൻസ്പെക്ടർ ബിജോയ് കുമാർ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ യൂണിയൻ വൈസ് പ്രസിഡന്റ് സി.പി. കിഷോർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി ഷൈൻ കുട്ടുങ്കൽ മുഖ്യപ്രഭാക്ഷണം നടത്തി. കൗൺസിലർ ഗിരീഷ്‌കുമാർ , വനിതാസംഘം ചെയർ പേഴ്‌സൺ സൈനി പ്രസാദ് എന്നിവർ പ്രസംഗിച്ചു. യോഗം ബോർഡ്
അംഗം സി.കെ. ടെൽഫി സ്വാഗതം പറഞ്ഞു.