കൂത്താട്ടുകുളം:തിരുമാറാടി പഞ്ചായത്തിൽ അഞ്ച് ഭൂജല പരിപോഷണ പദ്ധതികൾകൂടി നടപ്പിലാക്കുന്നതിന് അനുമതി ലഭിച്ചതായി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എം. ജോർജ് അറിയിച്ചു.തിരുമാറാടി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, വടകര ഹയർ സെക്കൻഡറി സ്കൂൾ , മണ്ണത്തൂർ ഗവ. ആയുർവേദ ആശുപത്രി, നാവോളിമറ്റം ഫാമിലി വെൽഫെയർ സെന്റർ, വാളിയപ്പാടം 110 നമ്പർ അങ്കണവാടി എന്നിവിടങ്ങളിലാണ് ഭൂജല പരിപോഷണ പദ്ധതി പുതിയതായി നടപ്പിലാക്കുന്നത്. ആദ്യം അനുമതി ലഭിച്ച കാക്കുർ എൽ.പി സ്കൂൾ , ആത്താനിക്കൽ ഹയർസെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ പദ്ധതികൾ പൂർത്തീകരണ ഘട്ടത്തിലാണെന്നും വൈസ് പ്രസിഡന്റ് അറിയിച്ചു.