വൈപ്പിൻ: കെ.എസ്.ടി.എ ജില്ലാ സമ്മേളനം മുൻ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജി. ആനന്ദകുമാർ അദ്ധ്യക്ഷനായി. സ്വാഗത സംഘം ചെയർമാൻ എ.പി. പ്രിനിൽ, സംസ്ഥാന പ്രസിഡന്റ് ഡി. സുധീഷ്, വൈസ് പ്രസിഡന്റുമാരായ എൽ. മാഗി, കെ.വി. ബെന്നി, എഫ്.എസ്.ഇ.ടി.ഒ ജില്ലാ സെക്രട്ടറി ജോഷി പോൾ, ഏലിയാസ് മാത്യു എന്നിവർ സംസാരിച്ചു. പ്രതിനിധി സമ്മേളനത്തിൽ ടി.കെ. ഷിബു, ഡാൽമിയ തങ്കപ്പൻ, സി.എസ്. ദിലീപ്കുമാർ, സി.എ. ഗീത എന്നിവർ നേതൃത്വം വഹിച്ചു.

സാംസ്‌കാരിക സമ്മേളനത്തിൽ എം.ജെ. ശ്രീചിത്രൻ സംസാരിച്ചു. വൈകിട്ട് സമ്മേളന നഗരിയിൽ നിന്നാരംഭിച്ച പ്രകടനം മാലിപ്പുറത്ത് സമാപിച്ചു. പൊതുസമ്മേളനം കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജി.ആനന്ദകുമാർ അദ്ധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് ടി.ഒ. മദനമോഹനൻ, ഏലിയാസ് മാത്യു, ജോസ്‌പെറ്റ് ജേക്കബ് എന്നിവർ സംസാരിച്ചു.