ആലുവ: സി.ബി.എസ്.ഇ സ്കൂൾ ക്ലസ്റ്റർ 11 അണ്ടർ 19 ഫുട്ബാൾ ടൂർണമെൻറിൽ തൃപ്പൂണിത്തുറ ചിന്മയ വിദ്യാലയ ചാമ്പ്യന്മാരായി. കാക്കനാട് ക്രിസ്തുജയന്തി പബ്ലിക് സ്‌കൂൾ റണ്ണറപ്പായി. കളമശേരി രാജഗിരി പബ്ലിക് സ്‌കൂൾ, ആതിഥേയരായ തോട്ടുമുഖം ക്രസന്റ് പബ്ലിക് സ്‌കൂൾ എന്നീ സ്‌കൂളുകൾക്കാണ് മൂന്നാംസ്ഥാനം. ചിന്മയ സ്‌കൂളിലെ അർജുൻ അജിത്തിനെ മികച്ച കളിക്കാരനായും എസ്. നിരഞ്ജനെ മികച്ച ഗോൾ കീപ്പറായും തിരഞ്ഞെടുത്തു.
തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിലെ 64 സ്‌കൂളുകളാണ് ടൂർണമെന്റിൽ പങ്കെടുത്തത്. ജസ്റ്റിസ് ബി. കെമാൽ പാഷ സമാപന സമ്മേളനം ഉദ്ഘാടനവും വിജയികൾക്കുള്ള ട്രോഫികളും മെഡലുകളും വിതരണം ചെയ്തു. ക്രസന്റ് എഡ്യൂക്കേഷണൽ ട്രസ്റ്റ് ചെയർമാൻ ഡോ. ഹൈദർ അലി അദ്ധ്യക്ഷത വഹിച്ചു. ഓൾ കേരള സി.ബി.എസ്.ഇ മാനേജ്‌മെന്റ് അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ഇബ്രാഹിംഖാൻ മുഖ്യപ്രഭാഷണം നടത്തി.
ട്രഷറർ അബ്രഹാം തോമസ്, ക്രസന്റ് പബ്ലിക് സ്‌കൂൾ മാനേജർ പി.എസ്. അബ്ദുൾ നാസർ, പ്രിൻസിപ്പൽ റൂബി ഷെർദിൻ നന്ദി, സി.ബി.എസ്.ഇ ഒബ്‌സർവർ പ്രമോദ് വി. പാട്ടീൽ, മുൻ ഇന്ത്യൻതാരം എം.എം. ജേക്കബ്, ക്രസന്റ്എഡ്യൂക്കേഷണൽ ട്രസ്റ്റ് ട്രഷറർ ടി.എസ്. മൂസ, പി.ടി.എ പ്രസിഡന്റ് നൗഷാദ് എന്നിവർ സംസാരിച്ചു.