ആലുവ: കൊച്ചി മെട്രോ നെടുമ്പാശേരിയിലേക്ക് നീട്ടുന്നത് പരിഗണിക്കുമെന്നും കേന്ദ്ര സർക്കാരുമായി കൂടിയാലോചിച്ച് നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. അൻവർ സാദത്ത് എം.എൽ.എ ഉന്നയിച്ച സബ്മിഷന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. രാജ്യത്ത് മറ്റ് മെട്രോ സർവീസ് എയർപോർട്ടുകളുമായി ബന്ധിപ്പിച്ചിട്ടുണ്ട്. അതുപോലെ കൊച്ചി വിമാനത്താവളവുമായി മെട്രോയെ ബന്ധിപ്പിച്ചാൽ യാത്രക്കാർക്ക് ഉപകാരപ്രദമായിരിക്കുമെന്നും മെട്രോയ്ക്ക് കൂടുതൽ വരുമാനം ലഭിക്കുമെന്നും എം.എൽ.എ പറഞ്ഞു. ഇതിലൂടെ ദേശീയപാതയിലെ തിരക്ക് കുറയ്ക്കാൻ സാധിക്കുമെന്നും എം.എൽ.എ ചൂണ്ടിക്കാട്ടി.