1

മട്ടാഞ്ചേരി: എം.ഡി.എം.എയുമായി പള്ളുരുത്തി സ്വദേശി റസൂലിനെ (40) മട്ടാഞ്ചേരി എസ്.ഐ എ.ആർ. രൂപേഷ് അറസ്റ്റുചെയ്തു. കരിപ്പാലം മൈതാനത്തിന് സമീപത്തുവച്ച് കഴിഞ്ഞ ദിവസം പുലർച്ചെയാണ് ഇയാൾ പിടിയിലായത്. 1.25 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു.

എസ്.ഐമാരായ അലക്സ്, മുകുന്ദൻ, സീനിയർ സിവിൽ പൊലിസ് ഓഫീസർമാരായ എഡ്വിൻ റോസ്,വിജു, രഞ്ജിത്ത് ഹാനി, സിവിൽ പൊലീസ് ഓഫിസർ ബിജു എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.