കൊച്ചി: സ്കൂട്ടറിൽ കറങ്ങിനടന്ന് മദ്യവില്പന നടത്തിയയാളെ പൊലീസ് അറസ്റ്റുചെയ്തു. കുമ്പളം ഇന്ദിരാ പ്രിയദർശിനി റോഡിൽ കരിക്കിൻതറ വീട്ടിൽ പ്രസാദ് ബോസിനെയാണ് പനങ്ങാട് പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ജിൻസൺ ഡൊമിനിക്ക് അറസ്റ്റ് ചെയ്തത്. കുമ്പളം ഇന്ദിര പ്രിയദർശിനി ജംഗ്ഷനിൽ ആക്ടീവ സ്‌കൂട്ടറിൽ മദ്യ വില്പന നടത്തിയതിനാണ് ഇയാളെ അറസ്റ്രുചെയ്തത്. തുടർന്ന് പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ പത്ത് കുപ്പി ഇന്ത്യൻ നിർമ്മിത വിദേശമദ്യവും കണ്ടെത്തി. സി.പി.ഒ സിബി, ശ്യാംജിത്ത്, ഡ്രൈവർ സി.പി.ഒ സുജിത്ത്, വനിതാ പൊലീസ് ഓഫീസർ സുലഭ എന്നിവരും റെയ്ഡിൽ പങ്കെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.