d

ചോറ്റാനിക്കര : അമ്പാടിമലയിൽ മതസൗഹാർദത്തിന്റെ കെടാവിളക്കായി 16-ാം മത് ദേശവിളക്ക് നാടൊരുമിച്ച് ആഘോഷിച്ചു.

ഉത്സവ ആഘോഷങ്ങൾ അമ്പാടിമല ബസ് സ്റ്റോപ്പിന് സമീപമുള്ള അന്നപൂർണ്ണ ഹോട്ടൽ മൈതാനിയിൽ ആരംഭിച്ചു. ശാസ്താം പാട്ടോടെ തുടങ്ങിയ ചടങ്ങിൽ ഏഴുമണിക്ക് ദീപാരാധനയ്ക്കു ശേഷം മതമൈത്രി സമ്മേളനത്തിൽ സന്തോഷ് തൂമ്പുകൽ സ്വാഗതം പറഞ്ഞു . ഫാ. ഡാർലി എടപ്പങ്ങാട്ടിൽ , ശംസുദ്ദീൻ ഫാളിൽ വഹബി,​ വിഷ്ണു ശാന്തി തുടങ്ങിയവർ മതമൈത്രി സന്ദേശം നൽകി. ഇതിനു ശേഷം അന്നദാനം ഇവർ മൂന്നുപേരും ചേർന്ന് വിളമ്പി നൽകി. ജോൺസൺ തോമസ് നന്ദിയും പറഞ്ഞു.