 
മട്ടാഞ്ചേരി: കൊച്ചി തീരത്ത് നിർമ്മിച്ച കടലമ്മയുടെ മണൽശില്പം വിസ്മയക്കാഴ്ചയായി. കോഴി ക്കോട് സ്വദേശി ഗുരുകുലം ബാബുവിന്റെ നേതൃത്വത്തിൽ പത്തോളംപേർ ചേർന്നാണ് രണ്ടു മണിക്കൂർകൊണ്ട് മണൽ ശില്പമൊരുക്കിയത്. കൊച്ചിയുടെ റാണി സങ്കല്പത്തിൽ കടലമ്മയുടെ ശില്പം കൊച്ചിക്കാർക്കൊപ്പം വിദേശ വിനോദസഞ്ചാരികൾക്കും കാഴ്ചവിരുന്നായി. ഒന്നരപ്പതിറ്റാണ്ടിനകം കോഴിക്കോട് കടൽതീരത്ത് 12 ശില്പങ്ങൾ തീർത്ത ബാബു കൊച്ചി തീരത്ത് ആദ്യമായാണ് ശില്പമൊരുക്കുന്നത്. മണ്ണിന്റെ മാറ്റം ശില്പനിർമ്മാണ ത്തിന് ഏറെ ദൈർഘ്യത്തിനിടയാക്കിയതായി ബാബു പറഞ്ഞു. വിവേകാനന്ദൻ , വൈക്കം മുഹമ്മദ് ബഷീർ തുടങ്ങി 15 ഓളം ശില്പങ്ങളും ഒരുക്കിയിട്ടുണ്ട്. ചിത്രരചനയിലും ചുമർചിത്രകലയിലും ബാബുവിന് ഏറെ പ്രാവീണ്യവുമുണ്ട്. കൊച്ചിൻ കാർണിവൽ, ആർട്ട് ബക്കറ്റ് നേതൃത്വത്തിലാണ് കൊച്ചി കടപ്പുറത്ത് മണൽശില്പം ഒരുക്കിയത്.