 
കൊച്ചി: സുവർണ സുരേഷ് രചിച്ച 'ലൈഫ് സ്കേപ്പ്സ്' എന്ന ഇംഗ്ലീഷ് പുസ്തകം പ്രകാശനം ചെയ്തു. കൊച്ചി അന്തർദേശീയ പുസ്തകോത്സവ വേദിയിൽ നടന്ന ചടങ്ങിൽ മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ എൻ. മാധവൻകുട്ടി പ്രകാശനം കർമ്മം നിർവഹിച്ചു. മഹാരാജാസ് കോളേജ് ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ.രേഖ കരിം പുസ്തകം ഏറ്റുവാങ്ങി. ഡോ. വിനോദ് കുമാർ കല്ലോലിക്കൽ അദ്ധ്യക്ഷത വഹിച്ചു. എസ്.അനിത, ഡോ. കെ. ആർ.ഹേമ എന്നിവർ സംസാരിച്ചു. പ്രബോധ ട്രസ്റ്റ് സെക്രട്ടറി ഡി.ഡി. നവീൻകുമാർ സ്വാഗതവും ഗ്രന്ഥകർത്താവ് നന്ദിയും പറഞ്ഞു. പ്രബോധ പബ്ലിക്കേഷനാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.