കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആക്ഷേപിച്ച പാക്കിസ്ഥാൻ വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോയുടെ നടപടിക്കെതിരെ ബി.ജെ.പി പ്രതിഷേധ മാർച്ച് നടത്തി. സംസ്ഥാന പ്രസിഡന്റ്‌ കെ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി വി. കെ. ഭാസിത്കുമാർ അദ്ധ്യക്ഷത വഹിച്ചു. യുവമോർച്ച ദേശീയ സെക്രട്ടറി ശ്യാംരാജ് സംസാരിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഡോ. കെ. എസ്. രാധാകൃഷ്ണൻ, സംസ്ഥാന സെക്രട്ടറി ഡോ. രേണു സുരേഷ്, സംസ്ഥാന വക്താക്കളായ കെ.വി.എസ്. ഹരിദാസ്, അഡ്വ.ടി.പി. സിന്ധുമോൾ, യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ദിനിൽ ദിനേശ് തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.