മട്ടാഞ്ചേരി: എസ്.എഫ്.ഐ കൊച്ചി ഏരിയാ സെക്രട്ടറി എ. ഫിറോസിന് നേരെ ലഹരി മാഫിയാ സംഘത്തിന്റെ ക്രൂര മർദ്ദനം. വെള്ളിയാഴ്ച രാത്രി 9 ന് വീട്ടിലേക്ക് മടങ്ങവേ മട്ടാഞ്ചേരി ടൗൺ ഹാളിന് സമീപത്ത് നടന്ന സംഭവത്തിൽ പരിക്കേറ്റ ഫിറോസിനെ കരുവേലിപ്പടി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 20 പേർ അടങ്ങുന്നവരാണ് മർദ്ദിച്ചതെന്ന് പരാതിയിൽ പറയുന്നു. സംഭവത്തിൽ മട്ടാഞ്ചേരി പൊലീസ് നാല് പേർക്കെതിരെ കേസെടുത്തു.