1
ജേതാക്കളായ ഉദയ ക്ളബ്

മട്ടാഞ്ചേരി: 39-ാമത് സി.എച്ച്. മുഹമ്മദ്കോയ സ്മാരക ഫുട്ബാൾ ഫൈനലിൽ ഏകപക്ഷീയമായ ആറു ഗോളുകൾക്ക് ബൈസെന്റയിൻ എറണാകുളത്തെ പരാജയപ്പെടുത്തി ഉദയ സ്പോർട്ടിംഗ് ക്ലബ്ബ് ജേതാക്കളായി. മികച്ച കളിക്കാരനായി അഭിഷേക് പ്രകാശ്, മികച്ച ഗോളിയായി അജയ് കൃഷ്ണഎന്നിവരെ തെരെഞ്ഞടുത്തു. സി.എസ്. ബ്രിസ്റ്റോയാണ് ടോപ് സ്കോറർ. മൂന്നു പേരും ഉദയ ക്ലബ്ബിന്റെ താരങ്ങളാണ്. ജില്ലാ ഒളിമ്പിക്ക് അസോസിയേഷൻ ട്രഷറർ സി.കെ.സനിൽ, നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീബലാൽ, ഡി.എഫ്.എ സെക്രട്ടറി എസ്. രാമചന്ദ്രൻ, ജില്ലാ മുസ്ലിം ലീഗ് ട്രഷറർ എൻ.കെ.നാസർ എന്നിവർ ചേർന്ന് സമ്മാനദാനം നിർവഹിച്ചു. ചടങ്ങിൽ പി.എം.ഹമീദ്, പി.എ. ബഷീർ, ജോസഫ് ഫെർണാണ്ടസ്, കെ. ബി. ഉമ്മർ എന്നിവർ സംസാരിച്ചു.