11
സ്കൂട്ടർ മൊബൈൽകടയിലേക്ക് ഇടിച്ചുകയറിയനിലയിൽ

തൃക്കാക്കര: സ്കൂട്ടർ മൊബൈൽ കടയിലേക്ക് ഇടിച്ചുകയറി സ്കൂട്ടർ യാത്രക്കാരന് പരിക്കേറ്റു. പരിക്കേറ്റ മലപ്പുറം സ്വദേശി ഇടച്ചിറയിൽ വാടകക്ക് താമസിക്കുന്ന മുജീബ് റഹ്മാൻ തൃക്കാക്കര സഹകരണ ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടി. ഇന്നലെ വൈകിട്ട് ആറോടെയായിരുന്നു അപകടം. കാക്കനാട് - പള്ളിക്കര റോഡിൽ ഗതാഗതക്കുരുക്കിനിടെ ഇരുചക്രവാഹനങ്ങൾ തമ്മിൽ മറികിടക്കാനുള്ള ശ്രമത്തിനിടെ ഇടിച്ചുമറിഞ്ഞ ഇരുചക്രവാഹനം ഉയർത്താൻ ശ്രമിക്കുന്നതിനിടെ അബദ്ധത്തിൽ ആക്സിലേറ്ററിൽ കൈയമർന്ന് കാക്കനാട് മിനി ഷോപ്പിംഗ് കോംപ്ലക്സിലെ സെന്റ് ജോസഫ് മൊബൈൽ വേൾഡ് കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ മുൻ വശത്തെ ഗ്ലാസ് തകർത്ത് കാഷ് കൗണ്ടറിന് സമീപത്താണ് വാഹനം നിന്നത്. ഈസമയം കടയ്ക്കുള്ളിൽ ഒരു ജീവനക്കാരൻ മാത്രമേ ഉണ്ടായിരുന്നുള്ളു.