പറവൂർ: പറവൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്ന സഹോദരിക്ക് കൂട്ടിരിക്കാൻ വന്ന വീട്ടമ്മയുടെ നാല് പവന്റെ സ്വർണമാല മോഷണം പോയി. വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം. സ്ത്രീകളുടെ വാർഡിൽ ചികിത്സയിലിരുന്ന ചിറ്റാറ്റുകര സ്വദേശിനിയായ മല്ലികയുടെ സഹോദരിയായ രമണിയുടെ സ്വർണാഭരണമാണ് നഷ്ടപ്പെട്ടത്. മാല പെഴ്‌സിനുള്ളിലാക്കി മല്ലികയുടെ തലയിണയുടെ അടിയിൽവെച്ചാണ് ഇരുവരും രാത്രി കിടന്നത്. പഴ്‌സ് തുറന്നു മാലയും 200 രൂപയും മോഷ്ടാവ് കവരുകയായിരുന്നു. സംഭവത്തിൽ പൊലീസിനും ആശുപത്രി സൂപ്രണ്ടിനും രമണി പരാതി നൽകി. രണ്ടാഴ്ച മുമ്പ് ആശുപത്രിയുടെ ഒ.പിയിൽ നിന്ന മറ്റൊരു സ്ത്രീയുടെ രണ്ട് പവന്റെ മാല കള്ളൻ പൊട്ടിച്ചെടുത്തിരുന്നു.