തൃക്കാക്കര: ജില്ലാ ജയിലിലെ റിമാൻഡ് തടവുകാരനിൽ നിന്ന് മയക്കുമരുന്ന് പിടികൂടി. ആയുധം കൈവശംവച്ച കേസിൽ ജയിലിലെ എ - ബ്ലോക്ക് ഒന്നാം നമ്പർ സെല്ലിൽ റിമാൻഡിലുള്ള സനൽ എന്ന പ്രതിയിൽ നിന്നാണ് അധികൃതർ മയക്കുമരുന്ന് കണ്ടെത്തിയത്. 6. 94 ഗ്രാം കഞ്ചാവും 2.40 ഗ്രാം ഗഞ്ചാവ് ഓയിലും ഇയാളിൽ നിന്ന് പിടികൂടി. ജയിൽ സൂപ്രണ്ടിന്റെ പരാതിയിൽ ഇൻഫോപാർക്ക് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.