കൊച്ചി: സുഹൃത്തായ യുവതിയെ കടവന്ത്രയിലെ ഫ്ലാറ്റിൽ എത്തിച്ച് മാനഭംഗപ്പെടുത്താൻ ശ്രമിച്ചകേസിൽ യുവാവ് അറസ്റ്റിൽ. വൈപ്പിൻ നായരമ്പലം കൈതവളപ്പിൽ വീട്ടിൽ ഗൃതിക്കിനെയാണ് (28) കടവന്ത്ര പൊലീസ് അറസ്റ്റുചെയ്തത്. പാലക്കാട് സ്വദേശിയായ യുവതിയുടെ പരാതിയിലാണ് നടപടി. പ്രിൻസിപ്പൽ എസ്.ഐ മിഥുൻ മോഹൻ, എസ്.ഐ സി.വി. പ്രവീൺ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.