കൊച്ചി: കുളിമുറിയിൽ ഒളികാമറ വച്ച് യുവതിയുടെ ദൃശ്യം പകർത്തിയെന്ന കേസിൽ കോന്തുരുത്തി കുന്നുകുത്ത് വീട്ടിൽ സനലിനെ (40) എറണാകുളം സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ വീട്ടിലെത്തി പേനയിൽ ഒളികാമറ ഘടിപ്പിച്ച് കുളിമുറിയിൽവയ്ക്കുകയായിരുന്നു. കുളിമുറിയിൽ അസ്വഭാവികമായി പേന ശ്രദ്ധയിൽപെട്ട യുവതി വിവരം വീട്ടുകാരെ അറിയിക്കുകയും പൊലീസിൽ പരാതിപ്പെടുകയുമായിരുന്നു. സൗത്ത് പൊലീസ് എസ്.എച്ച്.ഒ എം.എസ്. ഫൈസലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.