കൊച്ചി: കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ച മോട്ടോർ ഡ്രൈവിംഗ് സ്‌കൂളിന്റെ അംഗീകാരം റദ്ദാക്കി. കുഴിപ്പിള്ളി ഫ്രണ്ട്‌സ് മോട്ടോർ ഡ്രൈവിംഗ് സ്‌കൂളിന്റെ അംഗീകാരമാണ് ജില്ലാ ലൈസൻസിംഗ് അതോറിറ്റി റദ്ദാക്കിയത്. ഡ്രൈവിംഗ് ഇൻസ്ട്രക്ടർ ഡ്രൈവിംഗ് സ്‌കൂളിൽ വരാതിരിക്കുക, രേഖകൾ കൃത്യമായി സൂക്ഷിക്കാതിരിക്കുക തുടങ്ങി നിരവധി കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് മോട്ടോർ വാഹന വകുപ്പ് എറണാകുളം ലൈസൻസിംഗ് അതോറിറ്റിക്ക് റിപ്പോർട്ട് സമർപ്പിച്ചത്.
പരിശോധന സമയത്ത് വ്യാജ വിവരങ്ങൾ നൽകിയതിന് മുനമ്പം പൊലീസ് സ്റ്റേഷനിൽ ഡ്രൈവിംഗ് സ്‌കൂൾ ഉടമയ്ക്കെതിരെ ക്രിമിനൽ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.