കിഴക്കമ്പലം: പുക്കാട്ടുപടി വള്ളത്തോൾ സ്മാരക വായനശാലയ്ക്ക് വാഴക്കുളം ബ്ളോക്ക് പഞ്ചായത്ത് എൽ.സി.ഡി പ്രൊജക്ടർ നൽകി. പുക്കാട്ടുപടി ഡിവിഷൻ അംഗം ചിക്കൂസ് രാജു, ബ്ലോക്ക് പഞ്ചയാത്ത് അംഗം അസീസ് മൂലയിൽ, വായനശാലാ പ്രസിഡന്റ് ജേക്കബ് സി. മാത്യു, സെക്രട്ടറി കെ.എം. മഹേഷ്, വൈസ് പ്രസിഡന്റ് പി.വി. സുരേന്ദ്രൻ, ജോയിന്റ് സെക്രട്ടറി ഡോ. വി. രമാകുമാരി കമ്മി​റ്റി അംഗങ്ങളായ മഹേഷ് മാളിയേക്കപ്പടി,സി.ജി. ദിനേശ് തുടങ്ങിയവർ സംസാരിച്ചു.