കോലഞ്ചേരി: സെന്റ് പീ​റ്റേഴ്‌സ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ അഗ്രിക്കൾച്ചർ വിദ്യാർത്ഥികൾ കു​റ്റിമുല്ലക്കൃഷിക്ക് ഇടവിളയായി ചെയ്ത ശീതകാല പച്ചക്കറിക്കൃഷി വിളവെടുത്തു. കാബേജ്, കോളിഫ്‌ളവർ എന്നിവയാണ് കൃഷിചെയ്തത്. പൂതൃക്ക കൃഷിഭവന്റെയും സ്‌കൂൾ മാനേജ്‌മെന്റിന്റെയും പിന്തുണയോടെയാണ് കൃഷി. പ്രിൻസിപ്പൽ കെ.ഐ. ജോസഫ്, അദ്ധ്യാപകരായ പി. മേരി, വി. ഷിബു പോൾ, ടി.എം. ബാബു എന്നിവർ നേതൃത്വം നൽകി.