
കൊച്ചി: വൈ.എം.സി.എ, വൈ.ഡബ്ലിയു.സി.എ എക്യൂമനിക്കൽ ക്രിസ്മസ് കരോൾ ടൗൺ ഹാളിൽ നടന്നു. നഗരത്തിലെ പതിമൂന്നിൽപ്പരം ക്രൈസ്തവ ദേവാലയങ്ങളിലെ ഗായകസംഘങ്ങൾ കരോളിൽ പങ്കെടുത്തു. യാക്കോബായ സുറിയാനി സഭയുടെ അങ്കമാലി ഭദ്രാസന അദ്ധ്യക്ഷൻ ഡോ. മാത്യൂസ് മാർ അന്തമോസ് മെത്രാപ്പോലീത്ത ക്രിസ്മസ് സന്ദേശം നൽകി. വൈ.എം.സി.എ പ്രസിഡന്റ് അലക്‌സാണ്ടർ എം. ഫിലിപ്പ്, വൈ.ഡബ്ലിയു.സി.എ പ്രസിഡന്റ് റെമിനാ വർഗീസ്, ട്രഷറർ ഡാനിയേൽ സി. ജോൺ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ കുരുവിള മാത്യൂസ്, റിലീജിയസ് കമ്മിറ്റി ചെയർമാൻ ജോസ് പി. മാത്യു, ജനറൽ സെക്രട്ടറി ആന്റോ ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകി.