കൊച്ചി: പ്രോഗ്രസീവ് ടെക്കീസിന്റെ നേതൃത്വത്തിൽ ഇൻഫോപാ‌ർക്കിൽ ടെക്കീസ് ക്രിസ്മസ് കാർണിവൽ സംഘടിപ്പിക്കും. നാളയും മറ്റന്നാളും ഇൻഫോപാർക്ക് സൗത്ത് ഗേറ്റിൽ വൈകിട്ട് മൂന്ന് മുതൽ 9 മണിവരെയാണ് കാർണിവൽ. പുറത്തുനിന്നുള്ളവർക്ക് കാർണിവലിന്റെ ഭാഗമായി സ്റ്റാളുകൾ നത്തുകയും കേക്കുകൾ അടക്കമുള്ള ഉത്പന്നങ്ങൾ വിൽക്കുകയും ചെയ്യാം. ഒപ്പം ഐ.ടി ഉദ്യോഗസ്ഥർക്കായി വിവിധ മത്സരങ്ങൾ, സംഗീത പരിപാടികൾ തുടങ്ങിയവ സംഘടിപ്പിക്കും. സ്റ്റാളുകൾ നടത്താൻ താത്പര്യമുള്ളവർക്ക് 918921853097, 919746129802, 919995143800 എന്നീ നമ്പരുകളിൽ ബന്ധപ്പെടാം.