admin
എറണാകുളം സെന്റ് മേരീസ് കത്തിഡ്രൽ ബസിലിക്കയിൽ അഡിമിനിസ്ട്രറെ നിയമിക്കുന്നതിനെതിരെ വിശ്വാസികൾ ബിഷപ്പ് ഹൗസിന് മുമ്പിൽ പ്രതിഷേധിക്കുന്നു

കൊച്ചി: എറണാകുളം അതിരൂപതയുടെ സെന്റ് മേരീസ് കത്തിഡ്രൽ ബസലിക്കയിൽ വികാരിക്ക് മുകളിൽ അഡിമിനിസ്ട്രാർ പദവി സൃഷ്ടിച്ച ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്തിന്റെ നീക്കത്തിനെതിരെ വിശ്വാസികൾ ഞായറാഴ്ച കുർബാനയ്ക്കുശേഷം ബിഷപ്പ് ഹൗസിന് മുന്നിൽ പ്രതിഷേധിച്ചു. അഡ്മിനിസ്‌ട്രേറ്ററായി ഫാ. ആന്റണി പൂതവേലിയുടെ നിയമനം അംഗീകരിക്കില്ലെന്നും ചുമതലയേൽക്കാൻ അനുവദിക്കില്ലെന്നും വിശ്വാസികൾ പ്രഖ്യാപിച്ചു.

ഇടവക സമൂഹത്തിൽ കലാപത്തിനുള്ള നീക്കമാണ് ആൻഡ്രൂസ് താഴത്തിന്റേതെന്ന് ബസലിക്ക കൂട്ടായ്മ ആരോപിച്ചു. ബസലിക്ക ഇടവക വൈസ് ചെയർമാൻ പോൾ ഡി. പാനിക്കുളം യോഗം ഉദ്ഘാടനം ചെയ്തു, തങ്കച്ചൻ പേരയിൽ, ജിജി പുതുശേരി, ജോൺ ജേക്കബ്, ജോമോൻ, ടോമി പുതുശേരി, ഗ്ലാൻസി എന്നിവർ സംസാരിച്ചു.