v-muraleedharan

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പാകിസ്ഥാൻ മന്ത്രി ബിലാവൻ ഭൂട്ടോ സർദാരിയുടെ പരാമർശം ദൗർഭാഗ്യകരവും അപലപനീയവുമാണെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു.

മന്ത്രിയുടെ പരാമർശം ആ രാജ്യത്തിന്റെ സംസ്കാരമാണ് കാണിക്കുന്നത്. നാടിന് അപമാനമാണ് അത്തരം വാക്കുകൾ. അയൽക്കാർ സംസ്കാരസമ്പന്നരാകണമെന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. ഭരണാധികാരികൾ ഇത്തരം പ്രയോഗങ്ങൾ നടത്തുന്നത് ഉചിതമല്ല. ഇന്ത്യയെ ഭയപ്പെടുത്താനും വിരട്ടാനും ആരുംവരേണ്ട. അത്തരക്കാരെ നേരിടാനുള്ള ശക്തിയും ശേഷിയും ഇന്ത്യയ്ക്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു.