കൊച്ചി: വൈറ്റിലയിലെ ഗതാഗതകുരുക്കിന് അടിയന്തര പരിഹാരം വേണമെന്ന് ഓട്ടോറിക്ഷാ ഡ്രൈവേഴ്‌സ് അസോസിയേഷൻ
വൈറ്റില മേഖലാ സമ്മേളനം. അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. എ.എൻ. സന്തോഷ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് അഡ്വ.വി.സി.രാജേഷ് അദ്ധ്യക്ഷത വഹിച്ചു. വി.പി. നൗഷാദ്, ഏരിയാ സെക്രട്ടറി ഇ.പി. സുരേഷ്, സി.കെ. കനീഷ്, പി.ബി. സുധീർ, പി.വി. മുരളീധരൻ എന്നിവർ സംസാരിച്ചു. വി.സി. രാജേഷിനെ പ്രസിഡന്റായും വി.പി.നൗഷാദിനെ സെക്രട്ടറിയായും തിരഞ്ഞെടുത്തു.
ഓട്ടോറിക്ഷാ ഡ്രൈവേഴ്‌സ് അസോസിയേഷൻ വൈറ്റില മേഖലാ സമ്മേളനം അഡ്വ. എ.എൻ. സന്തോഷ് ഉദ്ഘാടനം ചെയ്യുന്നു.