meet

കാലടി: അന്ധവിശ്വാസങ്ങൾ അകറ്റാൻ ശാസ്ത്ര വിചാരം പുലരാൻ എന്ന മുദ്രാഗീതവുമായി ഡോ.കെ.വി. കുഞ്ഞികൃഷ്ണൻ നയിക്കുന്ന ജനചേതന യാത്ര 30 ന് അങ്കമാലിയിൽ എത്തിച്ചേരും. യാത്രയുടെ പ്രചാരണാർത്ഥം ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ ഗ്രന്ഥശാലാ മേഖലാ സമിതികൾ സംഘടിപ്പിക്കുന്ന വിളംബര യാത്രകൾക്ക് തുടക്കമായി. കാലടി - കാഞ്ഞൂർ പ്രദേശങ്ങളിലെ ഗ്രന്ഥശാലകൾ നൽകിയ സ്വീകരണങ്ങൾ യാത്രാ ക്യാപ്ടൻ എ.എ. സന്തോഷ്, മനേജർ രാധാ മുരളീധരർ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. പു.ക.സ ഏരിയാ പ്രസിസന്റ് ഷാജി യോഹന്നാൽ കാലടി എസ്.എൻ.ഡി.പി ലൈബ്രറിയിൽ നടത്തിയ സ്വീകരണയോഗം ഉദ്ഘാടനം ചെയ്തു. വൈ.എം.എ. ലൈബ്രറി പാറപ്പുറത്ത് സംഘടിപ്പിച്ച സമാപന സമ്മേളനം താലൂക്ക് സെക്രട്ടറി വി.കെ. ഷാജി ഉദ്ഘാടനം ചെയ്തു. രാജേഷ് അദ്ധ്യക്ഷനായി. സംസ്ഥാന കൗൺസിൽ അംഗം പി.തമ്പാൻ, താലൂക്ക് കമ്മിറ്റി അംഗം വി.കെ. അശോകൻ , എം.എസ്.മോഹനൻ, സുരേഷ് ബാബു, മിനി, യാത്രാ മനേജർ രാധ, യാത്രാക്യാപ്ടൻ എ.എ. സന്തോഷ്, എം.കെ. ലെനിൻ തുടങ്ങിയവർ നേതൃത്വം നൽകി. ലൈബ്രറി സെക്രട്ടറി കെ.ജെ. അഖിൽ , അഡ്വ. ബിബിൻ എന്നിവർ പങ്കെടുത്തു.