b

കുറുപ്പംപടി : കുന്നത്തുനാട് താലൂക്ക് തല കാർഷിക സെൻസസ് പരിശീല പരിപാടി ചാലക്കുടി എം.പി ബെന്നി ബഹ്നാൻ ഉദ്ഘാടനം ചെയ്തു.

കുന്നത്തുനാട് താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ റീമി കൊച്ചു വർക്കി അദ്ധ്യക്ഷത വഹിച്ചു.
കുന്നത്തുനാട് താലൂക്ക് പരിധിയിലുള്ള എല്ലാ പഞ്ചായത്തുകളിലേയും കാർഷിക സെൻസസ് നടത്തിപ്പിനായി തിരഞ്ഞെടുത്ത 200 ഓളം പേരാണ് പരിശീലന പരിപാടിയിൽ പങ്കെടുത്തത്. ഓരോ തദ്ദേശ സ്വയംഭരണ വാർഡിലെയും എല്ലാ ഭവനങ്ങളും സന്ദർശനം നടത്തി പ്രത്യേകം തയ്യാറാക്കിയ മൊബൈൽ ആപ്പിലൂടെ ഇവർ വിവരശേഖരണം നടത്തും. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ , പെരുമ്പാവൂർ മുനിസിപ്പൽ ചെയർമാൻ ടി. എം. സക്കീർ ഹുസൈൻ,വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അൻവർ അലി കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസിൽ പോൾ വാഴക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഗോപാലകൃഷ്ണൻ , മുടക്കുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ എന്നിവർ സംസാരിച്ചു.

കാർഷിക സെൻസസ് സംബന്ധിച്ച വിശദമായ വിഷയാവതരണം സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പ് എറണാകുളം ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ എ.പി.ഷോജൻ നടത്തി. കുന്നത്തുനാട് താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർ പി. ബി. റെജികുമാർ സ്വാഗതവും താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്പെക്ടർ മനില കെ.കെ. നന്ദിയും പറഞ്ഞു.